തൊഴില്‍ ബില്‍ ലോക്സഭ പാസാക്കി
ദില്ലി: ഗ്രാമീണ തൊഴില്‍ ഉറപ്പാക്കല്‍ ബില്‍ ലോക്സഭ ആഗസ്ത് 23 ചൊവ്വാഴ്ച പാസാക്കി. ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്.
എല്ലാ വര്‍ഷവും ഗ്രാമങ്ങളിലെ എല്ലാ വീടുകളില്‍ നിന്നുള്ളവര്‍ക്കും കുറഞ്ഞത് 100 ദിവസമെങ്കിലും തൊഴില്‍ ഉറപ്പുവരുത്തുന്ന ബില്ലാണ് നിയമമായത്. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയില്ല.
പുതിയ പദ്ധതിയുടെ അടിസ്ഥാനത്തില്‍ 150 ജില്ലകളില്‍ തുടങ്ങുന്ന പരിപാടി അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും.












Click it and Unblock the Notifications