Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍ഭ്രൂണഹത്യ അവസാനിപ്പിക്കണം: പ്രധാനമന്ത്രി

ദില്ലി: പെണ്‍ഭ്രൂണഹത്യ അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. രാഷ്ട്രരൂപീകരണത്തില്‍ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തെപ്പറ്റിയുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പെണ്‍ഭ്രൂണഹത്യ അംഗീകരിക്കാനാത്ത കുറ്റകൃത്യമാണ്. ആധുനിക മാര്‍ഗങ്ങളുപയോഗിച്ച് പെണ്‍കുഞ്ഞുങ്ങളെ ഭ്രൂണാവസ്ഥയില്‍ തന്നെ കൊല്ലുന്ന നടപടികള്‍ അവസാനിപ്പിക്കണം. ആധുനിക മെഡിക്കല്‍ മാര്‍ഗങ്ങളിലൂടെ പെണ്‍ഭ്രൂണഹത്യ നടത്തുന്നത് തടയാന്‍ ജനങ്ങള്‍ മുന്നോട്ടുവരണം. വികസനത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലുള്ള പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, മഹാരാഷ്ട്ര, ദില്ലി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇപ്പോഴും പെണ്‍ഭ്രൂണഹത്യ നടക്കുന്നുണ്ട്. ഇത് നമ്മുടെ രാജ്യത്തിനും സമൂഹത്തിനും ഭീഷണിയാണ്.

സ്ത്രീ-പുരുഷ അസമത്വം ഒഴിവാക്കാന്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കി അവരെ ശക്തിപ്പെടുത്തണം. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തിലും അവര്‍ക്ക് സമൂഹസുരക്ഷ ഉറപ്പുവരുത്തുന്നതിനും സംസ്ഥാന മുഖ്യമന്ത്രിമാര്‍ മുന്‍കയ്യെടുക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+