പാര്‍ലമെന്റ് നടപടികള്‍ തടസപ്പെട്ടു
ദില്ലി: ഭൂട്ടാസിംഗ് പ്രശ്നത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും നടപടികള്‍ തടസപ്പെട്ടു. ലോക്സഭ ഉച്ചക്കു രണ്ട് മണി വരെ നിര്‍ത്തിവച്ചു.
ബീഹാര്‍ ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് ഭൂട്ടാസിംഗിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചതാണ് സഭാനടപടികള്‍ തടസപ്പെടാന്‍ കാരണമായത്. റെയില്‍വെ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഭൂട്ടാസിംഗ് കൈകടത്തിയിരുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു.
ബീഹാര്‍ ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നും റെയില്‍വെ മന്ത്രി ലാലു പ്രസാദ് യാദവിനെ നീക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചതിനെ തുടര്‍ന്ന് രാജ്യസഭ 12 മണി വരെ നിര്‍ത്തിവച്ചു.












Click it and Unblock the Notifications