Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാശ്രയപ്രശ്നം: കേന്ദ്രത്തെ സുപ്രീംകോടതി വിമര്‍ശിച്ചു

ദില്ലി: സ്വശ്രയപ്രശ്നത്തിലുള്ള വിധിയെ പരാമര്‍ശിച്ചതിന് കേന്ദ്രത്തെ സുപ്രീംകോടതി നിശിതമായി വിമര്‍ശിച്ചു.

ദളിത് ക്രിസ്ത്യാനികള്‍ക്ക് പിന്നോക്കജാതിക്കാര്‍ക്കുളള സംവരണം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് ചീഫ് ജസ്റിസ് ആര്‍.സി ലാഹോട്ടി അറ്റോര്‍ണി ജനറല്‍ മിലന്‍ ബാനര്‍ജിയെ കേന്ദ്രനടപടിയിലുളള തങ്ങളുടെ അമര്‍ഷം അറിയിച്ചത്. രാഷ്ട്രത്തിനെതിരായ തീരുമാനമല്ല കേന്ദ്രത്തിന്റേത് എന്നാണ് സര്‍ക്കാര്‍ വിശദീകരണം. രാജ്യതാല്‍പര്യത്തിനെതിരായ തീരുമാനം മറ്റാരാണ് എടുക്കുന്നത് എന്ന് സുപ്രിം കോടതി ചോദിച്ചു.

മുന്‍പുണ്ടായ 11 അംഗ ബഞ്ചിന്റേയും അഞ്ചംഗ ബഞ്ചിന്റേയും വിധിയുടെ ആവര്‍ത്തനം മാത്രമാണ് ഇപ്പോഴത്തെ വിധി. ഒരു വിധിന്യായത്തെ വ്യക്തമായി മനസിലാക്കാതെ ഇത്തരത്തില്‍ വിമര്‍ശിക്കുകയാണെങ്കില്‍ കോടതികള്‍ കൊണ്ട് എന്തു പ്രയോജനം. ആര്‍ക്കും അവരവര്‍ക്ക് ഇഷ്ടമുളളതു ചെയ്യാം. കോടതി വിധികള്‍ക്കു നേരെയുള്ള കേന്ദ്രനിലപാട് ഇതാണെങ്കില്‍ കോടതികള്‍ തങ്ങളുടെ ജോലി ചെയ്യും. തങ്ങള്‍ക്കിഷ്ടമുളളത് കേന്ദ്രവും ചെയ്യട്ടെ.

കോടതി വിധി ശരിയായി മനസിലാക്കാതെയാണ് കേന്ദ്രത്തിന്റെ പ്രതികരണം. സ്വാശ്രയ കോളജ് പ്രശ്നത്തില്‍ പുതിയൊരു നിയമനിര്‍മാണം നടത്താന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി വിധിയെ മാനിക്കാന്‍ കേന്ദ്രം തയ്യാറാകണം. അറ്റോര്‍ണി ജനറലും അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായ ഗോപാല്‍ സ്വാമി തങ്ങള്‍ കോടതിയെ മാനിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ കാര്യങ്ങള്‍ തനിയെ മനസിലാക്കാന്‍ കേന്ദ്രത്തെ ഉപദേശിക്കണമെന്നും കോടതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+