വനിതാ സംവരണം 10 ശതമാനം മതി: മുലായം
ലക്നൗ: ജനപ്രതിനിധി സഭകളില്‍ സ്ത്രീകള്‍ക്കുള്ള 33 ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശത്തില്‍ മാറ്റം വരുത്തണമെന്നും 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയാല്‍ മതിയെന്നും സമാജ്വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ മുലായംസിംഗ് യാദവ്.
33 ശതമാനം വനിതാ സംവരണം ഏര്‍പ്പെടുത്തണമെന്ന നിര്‍ദിഷ്ട ബില്ലിലെ നിര്‍ദേശം മേല്‍ത്തട്ടിലെ സ്ത്രീകള്‍ക്കു മാത്രമായിരിക്കും ഗുണം ചെയ്യുക. ഏത് സീറ്റിലും സ്ത്രീകളെ സ്ഥാനാര്‍ഥികളായി നിര്‍ത്തുന്നതു സംബന്ധിച്ച തീരുമാനം പാര്‍ട്ടികള്‍ക്ക് വിടണം. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരമുണ്ടാകരുത്.
മുസ്ലിങ്ങളിലെയും പിന്നോക്കക്കാരിലെയും നേതൃത്വത്തെ ഇല്ലാതാക്കാന്‍ ഉദ്ദേശിച്ചുള്ള ബില്ലാണിത്. ബില്ലിനെതിരെ ജനാഭിപ്രായം രൂപീകരിക്കാനായി രാജ്യവ്യാപകമായി പര്യടനം നടത്തുമെന്നും മുലായം അറിയിച്ചു.
വനിതാ സംവരണം പതിനഞ്ചോ ഇരുപതോ ശതമാനമായി ഉയര്‍ത്തിയാല്‍ എതിര്‍ക്കില്ലെന്നും എന്നാല്‍ സ്ത്രീകളെ സ്ഥാനാര്‍ഥികളായി നിര്‍ത്തുന്നതു സംബന്ധിച്ച തീരുമാനമെടുക്കാനുള്ള അവകാശം രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് തന്നെയുണ്ടായിരിക്കണെന്നും മുലായം പറഞ്ഞു.
ദക്ഷിണാഫ്രിക്ക ഒഴികെ ലോകത്ത് ഒരു രാജ്യത്തും സ്ത്രീസംവരണമില്ലെന്നും ദക്ഷിണാഫ്രിക്കയില്‍ പോലും 10 ശതമാനം സംവരണം മാത്രമേയുള്ളൂവെന്നും മുലായം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications