Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ സംവണം: സമവായത്തിലെത്താനായില്ല

ദില്ലി: പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ അധ്യക്ഷതയില്‍ നടന്ന വിവിധ കക്ഷികളുടെ യോഗത്തില്‍ വനിതാ സംവരണ ബില്‍ സംബന്ധിച്ച് അഭിപ്രായ സമന്വയത്തിലെത്താനായില്ല. ഇതോടെ നടപ്പു പാര്‍ലമെന്റ് സമ്മേളനത്തിലും ബില്‍ അവതരിപ്പിക്കാനാവില്ലെന്ന് വ്യക്തമായി.

യുപിഎ ഘടകകക്ഷികളും പിന്തുണക്കുന്ന പാര്‍ട്ടികളും പങ്കെടുത്ത രണ്ടര മണിക്കൂര്‍ നീണ്ടുനിന്ന യോഗത്തില്‍ സംവരണ ക്വാട്ട സംബന്ധിച്ച് ചില പാര്‍ട്ടികള്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുകയായിരുന്നു. ഇടതുപാര്‍ട്ടികള്‍, ആര്‍ജെഡി, ലോക്ജനശക്തി, സമാജ്വാദി പാര്‍ട്ടി, ബിഎസ്പി, ഡിഎംകെ, ടിആര്‍എസ് എന്നിവ യോഗത്തില്‍ പങ്കെടുത്തു.

ബില്‍ അതിന്റെ യഥാര്‍ഥ രൂപത്തില്‍ അവതരിപ്പിക്കുകയാണെങ്കില്‍ മുസ്ലിം, പട്ടികജാതി പട്ടിക വര്‍ഗം, മറ്റു പിന്നോക്ക വിഭാഗം എന്നീ വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ക്ക് പ്രത്യേക ക്വാട്ട നീക്കിവയ്ക്കണമെന്ന് യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് പറഞ്ഞു. അങ്ങനെയല്ലെങ്കില്‍ 10 ശതമാനമോ പരമാവധി 15 ശതമാനമോ സംവരണം മാത്രമേ ഏര്‍പ്പെടുത്താവൂവെന്നാണ് തന്റെ നിലപാടെന്ന് ലാലു വ്യക്തമാക്കി.

സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നത് ജനാധിപത്യ ചട്ടങ്ങള്‍ക്കു ചേര്‍ന്നതല്ലെന്ന് സമാജ്വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ മുലായംസിംഗ് യാദവ് പറഞ്ഞു.

അതേ സമയം സ്ത്രീകള്‍ക്കുള്ള 33 ശതമാനം സംവരണത്തില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക് പ്രത്യേക സീറ്റുകള്‍ നീക്കിവയ്ക്കുന്നതിനോട് യോജിക്കുന്നില്ലെന്ന് ഇടതുപാര്‍ട്ടികള്‍ വ്യക്തമാക്കി.

യുപിഎ അധ്യക്ഷ സോണിയാഗാന്ധിയും പാര്‍ലമെന്ററികാര്യമന്ത്രി ഗുലാംനബി ആസാദും യോഗത്തില്‍ സന്നിഹിതരായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+