ആര്‍ട് ഓഫ് ലിവിംഗ് കോഴ്സിനെതിരെ എസ്എഫ്ഐ പ്രതിഷേധം
കൊച്ചി: ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ കേരളത്തിലെ സ്കൂളുകളില്‍ ആര്‍ട് എക്സല്‍ പരിപാടി നടത്തുന്നതിനെതിര പ്രതിഷേധിക്കുന്ന എസ്എഫ്ഐയുടെ നടപടിയിലും പരിപാടി തടയാനുള്ള പ്രാദേശിക പഞ്ചായത്തുകളുടെ തീരുമാനത്തിലും സംഘടന ആശങ്ക രേഖപ്പെടുത്തി.
ജീവനകല അഭ്യസിക്കുന്നതില്‍ നിന്നും വിദ്യാര്‍ത്ഥികളെ തടയുന്നത് സയന്‍സും കണക്കും പഠിക്കുന്നത് തടയുന്നതു പോലെയാണെന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന്‍ പറഞ്ഞു. ലാഭം പ്രതീക്ഷിക്കാതെ വിദ്യാഭ്യാസ-മാനുഷിക മൂല്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആര്‍ഓഫ് ലിവിംഗ്.
സംഘടനയുടെ കോഴ്സുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പിരിമുറുക്കം കുറക്കാനും ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികളെ സഹായിച്ചിട്ടുണ്ട്. വ്യക്തിത്വ വികസനത്തിനുപകരിക്കുന്ന ജീവനകലയുടെ കോഴ്സുകള്‍ വിദ്യാര്‍ത്ഥികളില്‍ സൗഹൃദം വളര്‍ത്തുന്നതിനും അനാവശ്യവാസനകള്‍ ഇല്ലാതാക്കാനും സഹായിച്ചിട്ടുണ്ട്. സ്കൂളുകളില്‍ ആര്‍ട്ട് എക്സല്‍ കോഴ്സ് നടത്താന്‍ അനുവദിക്കാത്തതു വഴി കേരളത്തിലെ വിദ്യാര്‍ത്ഥിസമൂഹത്തോട് വലിയൊരു അനീതിയാണ് എസ്എഫ്ഐ കാണിക്കുന്നത്.
ലോകമെമ്പാടും അംഗീകാരം നേടിയ ആര്‍ട് ഓഫ് ലിവിംഗിനെ നമ്മുടെ രാജ്യത്ത് അന്ധമായി എതിര്‍ക്കുന്നത് നിര്‍ഭാഗ്യകരമാണ്. ന്യൂയോര്‍ക്ക്, സ്വിറ്റ്സര്‍ലന്റ് തുടങ്ങിയ സ്ഥലങ്ങളില്‍ ആര്‍ട് ഓഫ് ലിവിംഗ് കോഴ്സുകള്‍ പഠിക്കാന്‍ അധ്യാപകര്‍ക്ക് ഒരാഴ്ച അവധിയനുവദിച്ചിരുന്നുവെന്നും ബാലകൃഷ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications