മാറാട് രഹസ്യറിപ്പോര്‍ട്ട് ചോര്‍ന്നതിനെപ്പറ്റി കോടതി വിശദീകരണം തേടി
കൊച്ചി: മാറാട് കലാപവുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നതിനെപ്പറ്റി സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. ഈ ആവശ്യമുന്നയിച്ച് എന്‍ഡിഎഫ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റിസ് എ.കെ. ബഷീറാണ് ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത് .
രണ്ടാഴ്ചയ്ക്കകം എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് നിര്‍ദേശം. റിപ്പോര്‍ട്ട് എങ്ങനെ ചോര്‍ന്നുവെന്നും അതിലെന്ത് നടപടിയെടുത്തു എന്നുമാണ് വിശദീകരിക്കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
മാറാട് കലാപത്തെപ്പറ്റി കോഴിക്കോട് പൊലീസ് കമ്മിഷണറായിരുന്ന നീരാ റാവത്ത് തയാറാക്കിയ റിപ്പോര്‍ട്ടാണ് ചോര്‍ന്നത്. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ മാറാട് കമ്മിഷന് മുന്നില്‍ നടത്തിയ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് ചോര്‍ന്നുവെന്ന് വ്യക്തമായത്. റിപ്പോര്‍ട്ടിലുണ്ടായ കാര്യങ്ങളാണ് കുമ്മനം കമ്മീഷന് മുന്നില്‍ വെളിപ്പെടുത്തിയത്.












Click it and Unblock the Notifications