കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് പദയാത്ര

  • By Staff
Google Oneindia Malayalam News

മധുര: കേരളത്തിലെ മുല്ലപ്പെരിയാര്‍ അണക്കെട്ടില ജലനിരപ്പ് 136ല്‍ നിന്നും 152 അടിയാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് തമിഴ്നാട് ബിജെപി ഘടകം പ്രസിഡന്റ് സി.പി.രാധാകൃഷ്ണന്‍ മധുരയില്‍ നിന്നും കുംബത്തിലേക്ക് പദയാത്ര ആരംഭിച്ചു.

കേരള-തമിഴ്നാട് സര്‍ക്കാരുകള്‍ തമ്മിലുളള അണക്കെട്ടിനെ സംബന്ധിച്ചുള്ള ധാരണ കേരള സര്‍ക്കാര്‍ പാലിക്കണമെന്നും വെളളം വെറുതെ കടലിലേക്കൊഴുക്കുന്നതിന് പകരം തമിഴ്നാടുമായി പങ്കുവയ്ക്കണമെന്നും പദയാത്രക്കു മുന്‍പു നടന്ന സമ്മേളനത്തില്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

കേന്ദ്രമന്ത്രിസഭയില്‍ തമിഴ്നാടിനെ പ്രതിനിധീകരിക്കുന്ന 12 മന്ത്രിമാര്‍ക്കും 39 എംപിമാര്‍ക്കും തങ്ങളുടെ വികസനമല്ലാതെ തമിഴ്നാട് ജനതക്ക് ജലം ലഭ്യമാക്കുന്ന കാര്യത്തെക്കുറിച്ചു പരിഗണനയില്ലെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത ബിജെപി നേതാക്കളായ തിരുനാവക്കരശ്, എച്ച് .രാജ തുടങ്ങിയവര്‍ ആരോപിച്ചു.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുന്നതിന് കേന്ദ്ര, കേരള സര്‍ക്കാരുകളില്‍ സമ്മര്‍ദം ചെലുത്താന്‍ കേന്ദ്രത്തെ പിന്താങ്ങുന്ന ഡിഎംകെ ശ്രമിക്കണം. തമിഴ്നാട്ടിലെ പല പ്രദേശങ്ങളും ജലദൗര്‍ലഭ്യം മൂലം വറ്റിവരണ്ട അവസ്ഥയിലാണ്. പെരിയാര്‍ ഡാം സുരക്ഷിതമാണെന്ന് കേന്ദ്രജലവിഭവ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും ജലനിരപ്പ് 145 അടിയെങ്കിലുമാക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവാത്തതു മൂലം തേനി, ഡിണ്ടിഗല്‍ തുടങ്ങിയ സ്ഥലങ്ങള്‍ വരള്‍ച്ചബാധിതപ്രദേശങ്ങളായി മാറിയിരിക്കുകയാണ്. ഡാമിന്റെ സംഭരണശേഷി ഉയര്‍ത്താന്‍ കേരളസര്‍ക്കാര്‍ തനിയെ തയ്യാറാകുന്നില്ലെങ്കില്‍ ഇതു ചെയ്യാന്‍ കേന്ദ്രം ഉത്തരവ് നല്‍കണം.

കാവേരി ജലം നല്‍കാതെ കര്‍ണാടകയും തമിഴ്നാടിനെ വഞ്ചിക്കുകയാണെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X