എസ്ഡി കോളജില്‍ എസ്എഫ്ഐ-എബിവിപി സംഘര്‍ഷം
ആലപ്പുഴ: ആലപ്പുഴ എസ്ഡി കോളജില്‍ എസ്എഫ്ഐ - എബിവിപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. മൂന്ന് എബിവിപിക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ആഗസ്ത് 19 വെള്ളിയാഴ്ചയും കോളജില്‍ ഇരു വിഭാഗം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനെതിരെ എബിവിപി നടത്തിയ പഠിപ്പു മുടക്കിനെതിരെ എസ്എഫ്ഐ രംഗത്തെത്തിയതോടെയാണ് പ്രശ്നങ്ങളുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ എബിവിപി യൂണിറ്റ് സെക്രട്ടറിയും രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയുമായ ശിവാനന്ദനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തെത്തുടര്‍ന്ന് കോളജിന് അവധി നല്‍കി. കനത്ത പൊലീസ് സംവിധാനം കോളജില്‍ കാവലുണ്ട്.












Click it and Unblock the Notifications