Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനാമി ഫണ്ടില്‍ തിരിമറി നടന്നു: ജേക്കബ്

തിരുവനന്തപുരം: സുനാമി ഫണ്ട് വിനിയോഗത്തില്‍ വന്‍തിരിമറി നടന്നുവെന്ന ടി.എം. ജേക്കബ് എംഎല്‍എ ആരോപിച്ചു. ഫണ്ട് വിനിയോഗം സംബന്ധിച്ച് സര്‍ക്കാര്‍ അടുത്തിടെ പുറത്തിറക്കിയ മാധ്യമപരസ്യത്തില്‍ പറയുന്ന കാര്യങ്ങള്‍ കളവാണെന്നും ജേക്കബ് പറഞ്ഞു.

സുനാമിയുടെ പേരില്‍ 36.25 കോടി രൂപ ചെലവഴിച്ചുവെന്നാണ് പരസ്യത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇത് കളവാണ്. 211.9 കോടിയാണ് സര്‍ക്കാര്‍ സുനാമിയുടെ പേരു പറഞ്ഞ് ചിലവാക്കിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ 100 കോടിയും സംസ്ഥാനത്തിന്റെ ദുരിതാശ്വാസ നിധിയില്‍ നിന്നും 75 കോടിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 36.9 കോടിയുമാണ് ആകെ ചെലവാക്കിയിരിക്കുന്നത്. ഇതില്‍ 36.25 കോടിയുടെ കണക്കുമാത്രമെ സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളൂ. അതില്‍ത്തന്നെ 8.3 കോടി വകമാറ്റിയെന്ന് സര്‍ക്കാര്‍ സമ്മതിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ മൊത്തം തുകയുടെ കാര്യത്തില്‍ എത്രത്തോളം ക്രമക്കേടുണ്ടായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുളളൂ.

211.9 കോടിയില്‍ കൊല്ലം ജില്ലയിലാണ് കൂടുതല്‍ തുകയും എത്തേണ്ടിയിരുന്നത്. എന്നാല്‍ ജൂലൈ 31 വരെ ഇവിടെ 19.32 കോടി മാത്രമാണ് എത്തിയിരിക്കുന്നത്. മറ്റു ജില്ലകളുടെ കാര്യവും വ്യത്യസ്തമല്ല.

ഒരു പൈസ പോലും വകമാറ്റി ചിലവിട്ടിട്ടില്ലെന്ന് ആവര്‍ത്തിച്ച് ഉറപ്പുനല്‍കിയ മുഖ്യമന്ത്രി 8.3 കോടി വകമാറ്റിയെന്നാണ് ഇപ്പോള്‍ പരസ്യങ്ങളില്‍ പറയുന്നത്. ഇത് തട്ടിപ്പിന്റെ ചെറിയൊരു അംശമേ ആകുന്നുള്ളൂ. ഈ സാഹചര്യത്തില്‍ സുനാമി ഫണ്ടിന്റെ കണക്കുകള്‍ ഇനം തിരിച്ച് പ്രസിദ്ധപ്പെടുത്തണമെന്നും ജേക്കബ്ബ് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+