Get Updates
Get notified of breaking news, exclusive insights, and must-see stories!

നായക്കും വീല്‍ചെയറില്‍ ഉലകം ചുറ്റാം

തിരുവനന്തപുരം: മനുഷ്യര്‍ക്കു മാത്രമല്ല, നായകള്‍ക്കും വീല്‍ചെയര്‍ ഉപകാരപ്രദമാകുമെന്നു തെളിയിക്കുകയാണ് കോവളത്തിനടുത്തുളള മൃഗസംരക്ഷണകേന്ദ്രത്തിലെ ഡെയ്സിയെന്ന പട്ടി.

18 മാസം മുന്‍പ് ഒരു റോഡപകടത്തില്‍ ശരീരം പകുതി തളര്‍ന്ന ഡെയ്സി ഇപ്പോള്‍ സഞ്ചരിക്കുന്നത് ഇംഗ്ലണ്ടില്‍ നിന്നും വരുത്തിയ പ്രത്യേക രീതിയിലുള്ള വീല്‍ ചെയറിലാണ്. മൃഗസംരക്ഷണകേന്ദ്രത്തിന്റെ ഉടമയായ ഇംഗ്ലീഷുകാരിയായ ഏവിസ് ലയോണ്‍സാണ് മുന്‍കാലുകളില്‍ മാത്രം ഇഴഞ്ഞുനീങ്ങാന്‍ കഴിയുന്ന ഡെയ്സിയെ മൃഗസംരക്ഷണകേന്ദ്രത്തിലെത്തിച്ചതും വീല്‍ചെയര്‍ സംഘടിപ്പിച്ചതും.

രണ്ടു ചക്രങ്ങളും ബെല്‍റ്റും ഉള്ളതാണ് ഈ വീല്‍ചെയര്‍. നായയുടെ തളര്‍ന്ന ശരീരഭാഗവും പിന്‍കാലുകളും ബെല്‍റ്റിന്റെ സഹായത്തോടെ ചക്രങ്ങള്‍ക്കിടിയില്‍ ബന്ധിപ്പിക്കുന്നു. ചലനശേഷിയുള്ള ശരീരഭാഗം മറ്റൊരു ബെല്‍റ്റിന്റെ സഹായത്തോടെ ചക്രത്തിന്റെ പിന്‍ഭാഗത്തേക്കു പിടിപ്പിക്കുന്നു. നായ മുന്‍കാലില്‍ സഞ്ചരിക്കുമ്പോള്‍ പിന്‍ഭാഗം പിന്നിലെ കാലുകള്‍ക്കു പകരമായി പ്രവര്‍ത്തിക്കുന്നു.

രാവിലെ കുറച്ചു സമയം മാത്രമാണ് ഡെയ്സിയെ ഈ രീതിയില്‍ വീല്‍ചെയറിനോട് ബന്ധിപ്പിക്കുന്നത്. എപ്പോഴും ഇങ്ങനെ ചെയ്താല്‍ വ്രണങ്ങളുണ്ടാകുമെന്നതു കൊണ്ടാണിതെന്ന് സംരക്ഷണകേന്ദ്രം അധികൃതര്‍ പറഞ്ഞു.

സംരക്ഷണകേന്ദ്രം സ്ഥാപിച്ച ഏവിയന്‍ ലയോണ്‍സ് ടൂറിസ്റായാണ് കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ് കേരളത്തിലെത്തിയത്. തെരുവുനായകളുടെ സംരക്ഷണത്തിനായി ഈ കേന്ദ്രം തുടങ്ങുന്നതിനു മുന്‍പ് ഇവര്‍ ഗോവയിലെ മൃഗസംരക്ഷണകേന്ദ്രത്തില്‍ നിന്നും പരിശീലനവും നേടിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+