ആന്ധ്രയില്‍ ടിഡിപി പ്രവര്‍ത്തകനുള്‍പ്പെടെ 6പേര്‍ കൊല്ലപ്പെട്ടു
ഹൈദരാബാദ്: ആന്ധ്രയില്‍ ആഗസ്ത് 23 ചൊവ്വാഴ്ചയുണ്ടായ വ്യത്യസ്ത സംഭവങ്ങളില്‍ ഒരു ടിഡിപി പ്രവര്‍ത്തകനും അഞ്ച് നക്സലൈറ്റുകളും കൊല്ലപ്പെട്ടു.
മെഹബൂബ് നഗറിലെ യാപ്താലയില്‍ സുന്ദര്‍ സിംഗ് ഗൗഡ് എന്ന തെലുഗുദേശം പ്രവര്‍ത്തകന്‍ പാന്‍ഗാല്‍ ദലാം എന്ന ഇടതുപക്ഷ തീവ്രവാദി സംഘടനയുടെ വെടിയേറ്റ് മരിച്ചു.
സിപിയുഎസ്ഐ പ്രവര്‍ത്തകരായ മൂന്നു നക്സലൈറ്റുകള്‍ വാറംഗലിലെ ദമേര തോഗു ഗ്രാമത്തില്‍ പൊലീസുകാരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
മെഹബൂബ് നഗറിലെ ഗോഖവാരം ഗ്രാമത്തില്‍ പൊലീസുകാരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു.












Click it and Unblock the Notifications