ഐടി നിയമം ഭേദഗതി ചെയ്യും: മന്ത്രി
ദില്ലി: കോള്‍ സെന്റുകളില്‍ നിന്നും വിവരങ്ങള്‍ ചോരുന്ന സംഭവങ്ങളുണ്ടായതു കൊണ്ട് ഐടി നിയമം ഭേദഗതി ചെയ്യുന്നതിനെക്കുറിച്ച് കേന്ദ്രം പരിഗണിച്ചു വരികയാണെന്ന് ഐടി വകുപ്പുമന്ത്രി ഷക്കീല്‍ അഹമ്മദ് ലോക്സഭയില്‍ പറഞ്ഞു.
ഇത്തരം രണ്ടു സംഭവങ്ങള്‍ വെളിച്ചത്തു വന്നിട്ടുണ്ട്. എന്നാല്‍ കമ്പനികളും കോള്‍ സെന്റുകളുമായി ഉടമ്പടിയുള്ളതിനാല്‍ ഇക്കാര്യത്തില്‍ പരാതി ലഭിക്കാതെ അനന്തരനടപടികള്‍ സ്വീകരിക്കാന്‍ കഴിയില്ല.
ഈ വര്‍ഷം ഐടി രംഗത്ത് 34 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കന്നത്. വരുംവര്‍ഷങ്ങളില്‍ ഇത് ഇനിയും വര്‍ദ്ധിക്കും. ഇന്ത്യയിലെ ഐടി വിദഗ്ധര്‍ 10,000 രൂപയില്‍ താഴെയുള്ള കമ്പ്യൂട്ടര്‍ ഉണ്ടാക്കിയ സംഭവം ചൂണ്ടിക്കാട്ടി ഈ കമ്പ്യൂട്ടര്‍ ജനങ്ങള്‍ക്കു ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും അഹമ്മദ് അറിയിച്ചു.
ഐടി രംഗത്തെ വികസത്തിനു സഹായിച്ച രാജ്യത്തെ ഐടി വിദഗ്ധരെ സഭ അഭിനന്ദിച്ചു.












Click it and Unblock the Notifications