രാജ്യത്ത് 26 കോടി ജനങ്ങള്‍ ദാരിദ്യ്രരേഖക്ക് താഴെ
ദില്ലി: ഇന്ത്യയില്‍ 26 കോടി ജനങ്ങള്‍ ദാരിദ്യ്രരേഖക്കു താഴെയാണ് കഴിയുന്നതെന്ന് സംസ്ഥാന ആസൂത്രണവകുപ്പുമന്ത്രി എം.വി രാജശേഖരന്‍ ലോക്സഭയെ അറിയിച്ചു.
26 കോടിയില്‍ 19 കോടി ജനങ്ങളും ഗ്രാമങ്ങളിലാണ്. ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ദാരിദ്യ്രരേഖക്കു താഴെയുള്ളത് ഉത്തര്‍പ്രദേശിലാണ്; 5.3 കോടി. ബീഹാര്‍-4.3 കോടി, മധ്യപ്രദേശ്-3കോടി, വെസ്റ് ബംഗാള്‍-2.1 കോടി, ഒറീസ-1.7 കോടി, തമിഴ്നാട്-1.3 കോടി, ആന്ധ്രാപ്രദേശ്-1.2 കോടി, കര്‍ണാടക-1കോടി എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.
നഗരപ്രദേശങ്ങളില്‍ 6.7 കോടി ജനങ്ങള്‍ ദാരിദ്യ്രരേഖക്ക് താഴെയുള്ളവരാണെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications