സ്വാശ്രയ പ്രശ്നം: സര്‍ക്കാര്‍ നിയമമുണ്ടാക്കും
ദില്ലി: സ്വാശ്രയ പ്രൊഫഷണല്‍ കോളജ് മേഖലയില്‍ സാമൂഹികനീതി ഉറപ്പു വരുത്തിക്കൊണ്ടും വാണിജ്യവല്‍ക്കരണം നിയന്ത്രിച്ചുകൊണ്ടും നിയമം നിര്‍മിക്കാന്‍ ആഗസ്ത് 23 ചൊവ്വാഴ്ച സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായി.
നിയമം സംബന്ധിച്ച കൂടിയാലോചനകള്‍ക്ക് രാഷ്ട്രീയകക്ഷി പ്രതിനിധികളുള്‍പ്പെടെയുള്ള സമിതി ഉടന്‍ രൂപീകരിക്കും. ഭരണഘടനാ ഭേദഗതിയുടെ ആവശ്യകതയും വിദ്യാഭ്യാസ വാണിജ്യവല്‍ക്കരണം തടയാനുളള മാര്‍ഗങ്ങളും സമിതി പഠിക്കും. അടുത്ത അധ്യയന വര്‍ഷത്തിനു മുന്‍പ് ബില്ല് പ്രാബല്യത്തില്‍ വരുത്തുന്നതിനായി പാര്‍ലമെന്റിന്റെ ശീതകാല സമ്മേളത്തില്‍ അവതരിപ്പിക്കാനാണ് നീക്കം.
സുപ്രീംകോടതിയുടെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ കോടതികളുമായി തങ്ങള്‍ ഏറ്റുമുട്ടലിനില്ല എന്ന നിലപാടണ് സര്‍ക്കാരിന്റേതെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിക്കവെ കേന്ദ്രമന്ത്രി അര്‍ജുന്‍ സിംഗ് വ്യക്തമാക്കി. സര്‍വകക്ഷിയോഗത്തില്‍ കോടതിക്കെതിരെ പരാമര്‍ശമുണ്ടായില്ലൈന്നും അദ്ദേഹം പറഞ്ഞു.
അര്‍ജുന്‍ സിംഗിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളുടെയെല്ലാം പ്രതിനിധികള്‍ പങ്കെടുത്തു. കേരളത്തില്‍ നിന്നും വയലാര്‍ രവി, പി.സി തോമസ്, കെ. ഫ്രാന്‍സിസ് ജോര്‍ജ് എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.












Click it and Unblock the Notifications