ലാവ്ലിന്‍ അന്വേഷണം പൂര്‍ത്തിയാക്കണം: ചെന്നിത്തല
കൊല്ലം: എസ്എന്‍സി ലാവ്ലിന്‍ കേസിലെ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി രമേശ് ചെന്നിത്തല പറഞ്ഞു. ചൈതന്യയാത്രക്കിടെ കൊല്ലത്ത് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളാപൊലീസിന്റെ കാര്യക്ഷമത ചോദ്യം ചെയ്യപ്പെടാതിരിക്കാനാണ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടാത്തത്. ഈ കേസില്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരണം.
സ്വാശ്രയ കോളജ് പ്രശ്നത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച സുപ്രീംകോടതിയുടെ നടപടി ഖേദകരമാണ്. നിയമനിര്‍മാണ സഭകള്‍ നിര്‍മിക്കുന്ന നിയമം വ്യാഖ്യാനിക്കുകയാണ് കോടതികളുടെ ധര്‍മമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications