കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മാര്‍ട്ട് സിറ്റി ധാരണാപത്രം സപ്തം.15ന് മുന്‍പ് ഒപ്പുവയ്ക്കും: മുഖ്യമന്ത്രി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി ധാരണാപത്രം സെപ്റ്റംബര്‍ 15നു മുന്‍പ് ഒപ്പുവയ്ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ വച്ചു തന്നെയായിരിക്കും ധാരണാപത്രം ഒപ്പുവയ്ക്കുക. ഇതിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

വെള്ളപ്പൊക്ക ദുരിതാശ്വാസമായി കേരളത്തിന് 50 കോടിയുടെ കേന്ദ്രസഹായം ലഭിച്ചിട്ടുണ്ട്. കൂടുതല്‍ തുക ലഭ്യമാക്കുന്നതിന് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തും. കേരളം 337 കോടി രൂപയായിരുന്നു പ്രളയ ദുരിതാശ്വാസമായി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ 50 കോടിയാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. ബാക്കി തുക കിട്ടാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും .

കമ്പോളവില താങ്ങുവിലക്ക് ഒപ്പമെത്തുന്നതുവരെ നബാര്‍ഡ് കൊപ്ര സംഭരിക്കും. നബാര്‍ഡ് നിശ്ചയിക്കുന്ന ഏജന്‍സിയായിരിക്കും സംഭരണം നടത്തുക.

നിലവിലുളള 17 സ്പെഷന്‍ സ്കൂളുകള്‍ എയ്ഡഡ് സ്കൂളുകളായി ഉയര്‍ത്തും. കെഎസ്ഇബി റഗുലേറ്ററി ബോര്‍ഡ് ചെയര്‍മാനായി സി.ബാലകൃഷ്ണനെയും ബോര്‍ഡ് മെമ്പറായി സി.അബ്ദുള്ളയെയും സി.ബാലകൃഷ്ണനെ നിയമിക്കും.

തദ്ദേശ ഭരണതിരഞ്ഞെടുപ്പിന് അന്യസംസ്ഥാനങ്ങളില്‍ നിന്ന് പൊലീസ് സഹായം തേടും. കൂടാതെ എക്സര്‍വീസ്മാന്‍, എന്‍സിസി കേഡറ്റ് എന്നിവരെയും ഇതിനായി ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X