കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10 ഇന വികസനപദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു തന്നെ 10 ഇന വികസനപദ്ധതികള്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രിസഭാ യോഗത്തിനു ശേഷം അറിയിച്ചു.

കൊച്ചി മെട്രോ റെയില്‍, വിഴിഞ്ഞംപോര്‍ട്ട്, കണ്ണൂര്‍ എയര്‍പോര്‍ട്ട്,കേരള എയര്‍ലൈന്‍ കമ്പനി എന്നിവ ഈ വികസനപദ്ധതിയിലുള്‍പ്പെടുന്നവയാണ്. പദ്ധതികള്‍ നടപ്പാക്കാന്‍ വേണ്ടി അജന്‍ഡ തയ്യാറാക്കിയിട്ടുണ്ട്. ഈ വര്‍ഷം തന്നെ പദ്ധതികള്‍ ആരംഭിക്കും.

മലപ്പുറം ചാമ്രവട്ടത്ത് ഭാരതപ്പുഴക്കു കുറുകെ പാലം നിര്‍മിക്കുക, ശബരിമല റോഡ് വികസനം, മീനച്ചില്‍ റിവര്‍വാലി പദ്ധതി, പാലക്കാട്ടെ പളകപ്പാണ്ടി ജലവിതരണപദ്ധതി എന്നിവയാണ് മറ്റ് പദ്ധതികള്‍.

സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുളള കേരളഎയര്‍ലൈന്‍ പദ്ധതിയെക്കുറിച്ച് പഠിക്കുന്നതിന് സിയാല്‍ ഒരു കണ്‍സള്‍ട്ടന്‍സിയെ നിയമിച്ചിട്ടുണ്ട്. നവംബറില്‍ കേരള എയര്‍ലെന്‍സ് പ്രവര്‍ത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷ.

കണ്ണൂര്‍ എയര്‍പോര്‍ട്ട് വികസനത്തിനായി ഭൂമി ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ പദ്ധതിയോടൊപ്പം തന്നെ രാഷ്ട്രപതിയുടെ പത്തിന കര്‍മപദ്ധതിയും സ്വാതന്ത്യ്രദിനത്തില്‍ താന്‍ പ്രഖ്യാപിച്ച ഒന്‍പതിന പദ്ധതിയും നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X