ബോണസ്, ഉത്സവബത്ത തീരുമാനം ബുധനാഴ്ചയുണ്ടായേക്കും
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കു നല്‍കേണ്ട ബോണസ്, ഉത്സവബത്ത എന്നിവ സംബന്ധിച്ച് ആഗസ്ത് 24 ബുധനാഴ്ച മന്ത്രിസഭ തീരുമാനിമെടുത്തേക്കും.
രണ്ടു ദിവസം കൂടി കഴിഞ്ഞാല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ബോണസ് സംബന്ധിച്ച തീരുമാനം ബുധനാഴ്ച തന്നെ എടുക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ തുക തന്നെയാണ് ഈ വര്‍ഷവും ബോണസ്, ഉല്‍സവബത്ത ഇനങ്ങളില്‍ കൊടുക്കുകയെന്ന് സൂചനയുണ്ട്. കഴിഞ്ഞ വര്‍ഷം കൂടിയ ബോണസ് തുക 2000 രൂപയും ഉത്സവബത്ത 1000 രൂപയുമായിരുന്നു.












Click it and Unblock the Notifications