കേരളം ഭരിക്കുന്നത് കൊള്ളക്കാര്‍: കരുണാകരന്‍
തിരുവനന്തപുരം: കേരളം ഭരിക്കുന്നത് കൊള്ളക്കാരാണെന്ന് എന്‍സിഐ നേതാവ് കെ.കരുണാകരന്‍. തിരുവനന്തപുരത്ത് എന്‍സിഐയുടെ സെക്രട്ടേറിയറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊള്ളക്കാരുടെ ഭരണത്തിന് ഇതിന് അന്ത്യം കുറിക്കുകയാണ് നമ്മുടെ ലക്ഷ്യം. പാര്‍ട്ടി രൂപീകരണത്തിന് ശേഷമുള്ള പരിപാടികളില്‍ ജനങ്ങളുടെ ആവേശമാണ് എവിടെയും കാണാന്‍ കഴിയുന്നത്.
കണിച്ചുകുളങ്ങര കൊലപാതകം വേണ്ട രീതിയില്‍ അന്വേഷിച്ചാല്‍ പല കെപിസിസി ഭാരവാഹികളും കുടുങ്ങുമെന്ന് ചടങ്ങില്‍ പങ്കെടുത്ത എന്‍സിഐ അധ്യക്ഷന്‍ കെ. മുരളീധരന്‍ പറഞ്ഞു. ഇന്ന് കെപിസിസി കേരള പ്രദേശ് ചിട്ടി കമ്പനിയായി മാറിയിരിക്കുകയാണ്.
യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് എന്‍സിഐ സെക്രട്ടറിയേറ്റ് ഉപരോധം നടത്തുന്നത്. സെക്രട്ടേറിയറ്റിന്റെ ഒരു ഗേറ്റ് ഒഴിച്ചിട്ടാണ് പ്രവര്‍ത്തകര്‍ സമരം നടത്തുന്നത്. വൈകുന്നേരം അഞ്ചുവരെയാണ് ഉപരോധം.
രാവിലെ ഉപരോധത്തിന് പ്രവര്‍ത്തകരെ കയറ്റിയെത്തിയ വാഹനം പൊലീസ് തടഞ്ഞെന്നാരോപിച്ച് എന്‍സിഐ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ വാഹനം തടഞ്ഞിരുന്നു. ഇവരെ പിന്നീട് പോലീസ് അറസ്റ് ചെയ്ത് നീക്കി.












Click it and Unblock the Notifications