ലാവ്ലിന്‍ കേസില്‍ ഒന്നാംപ്രതി പിണറായി: ചെന്നിത്തല
കരുനാഗപ്പള്ളി: ലാവ്ലിന്‍ കേസില്‍ ഒന്നാം പ്രതി പിണറായി വിജയനാണെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. ചൈതന്യയാത്രയ്ക്ക് ആഗസ്ത് 23ന് ഓച്ചിറയില്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ലാവ്ലിന്‍ കേസില്‍ ഉള്‍പ്പെട്ട എല്ലാവരെയും ശിക്ഷിക്കണം. അഴിമതിക്കാരെ യുഡിഎഫില്‍ വച്ചു പൊറുപ്പിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
സ്വീകരണസമ്മേളനം മുന്‍മന്ത്രി സി.വി.പത്മരാജന്‍ ഉദ്ഘാടനം ചെയ്തു. ഹരിദേവപണിക്കര്‍ അധ്യക്ഷത വഹിച്ചു. കടവൂര്‍ ശിവദാസന്‍, ഡി.സി.സി.പ്രസിഡന്റ് ശൂരനാട് രാജശേഖരന്‍, കെ.സി.രാജന്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.












Click it and Unblock the Notifications