പേരുമാറ്റം: നിയമോപദേശം തേടുമെന്ന് മുരളി
തിരുവനന്തപുരം: എന്‍സിഐ പേരു മാറ്റണമെന്ന തിരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശം വന്ന സാഹചര്യത്തില്‍ നിയമോപദേശം തേടി അനന്തരനടപടി സ്വീകരിക്കുമെന്ന് പാര്‍ട്ടി പ്രസിഡന്റ് കെ.മുരളീധരന്‍ പറഞ്ഞു.
വിധിയെ കോടതിയില്‍ ചോദ്യം ചെയ്യാം. എന്നാല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ നിയമനടപടിക്കു പോകുന്നത് തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കുന്നതിലേക്കു വരെ വഴി വക്കാം. ഉമ്മന്‍ചാണ്ടിക്കെതിരെ ജനവിധി വരേണ്ടതിനാല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമയത്തിനു തന്നെ നടക്കണം.
നിയമോപദേശം നടത്തി എന്തെങ്കിലും മാററം വരുത്തണമെങ്കില്‍ അത് പരിഗണിക്കും. കരുണാകരന്‍ പുറത്തായാല്‍ എല്ലാ പ്രശ്നങ്ങളും തീര്‍ന്നു എന്നവകാശപ്പെട്ട സോണിയാ ഗാന്ധിക്ക് ഉറക്കം നഷ്ടപ്പെട്ടതിന് തെളിവാണ് എന്‍സിഐക്കെതിരെ എഐസിസി ഭാരവാഹികള്‍ തിരഞ്ഞെടുപ്പ കമ്മീഷന്റെ മുന്നില്‍ ദിവസവും കുത്തിയിരിക്കുന്നത്.
യുദ്ധമാകുമ്പോള്‍ ചില്ലറ പരിക്കുകളുണ്ടാകും. എന്നാല്‍ അന്തിമമായി ശത്രുവിന്റെ തല കൊയ്യുക തന്നെ ചെയ്യുമെന്ന് മുരളീധരന്‍ പറഞ്ഞു.












Click it and Unblock the Notifications