എന്‍സിഐ പേരു മാറ്റണം: തിര. കമ്മീഷന്‍
ദില്ലി: കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരക്ക് ആ പേര് ഉപയോഗിക്കാനാവില്ലെന്ന് കേന്ദ്രതിരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശിച്ചു. ആഗസ്ത് 24നാണ് കമ്മീഷന്‍ ഇതുസംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്.
എന്‍സിഐക്ക് പേരില്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന് ഉപയോഗിക്കാനാവില്ല. എന്നാല്‍ ഇന്ദിര എന്ന പേര് ഉപയോഗിക്കുന്നതിന് വിരോധമില്ലെന്നും തിരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കി.
നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിര എന്ന പേരും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പേരും തമ്മിലുള്ള സാമ്യം സമ്മതിദായകര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്നു കാണിച്ച് കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ് തിരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനം.
ഇതുസംബന്ധിച്ച് ഇരുപാര്‍ട്ടികളുടെയും വക്താക്കളില്‍ നിന്ന് വിശദീകരണം കേട്ട ശേഷം കമ്മീഷന്‍ അംഗങ്ങള്‍ തമ്മില്‍ കൂടിയാലോചന നടത്തിയാണ് തിരഞ്ഞെടുപ്പു കമ്മിഷന്‍ ഈ തീരുമാനമെടുത്തത്.
എന്‍സിഐയുടെ പേര് സമ്മതിദായകര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും അതുകൊണ്ട് ഈ പേര് നിരോധിക്കണമെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് കമ്മീഷന്‍ മുന്‍പാകെ അറിയിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി പതാകയോട് സമാനമായ പതാകയാണ് എന്‍സിഐ ഉപയോഗിക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.
എന്നാല്‍ ബാലറ്റ് പേപ്പറില്‍ പാര്‍ട്ടികളുടെ പേരുണ്ടാകില്ലെന്നും ചിഹ്നം മാത്രമാണ് ഉണ്ടാവുകയെന്നും എന്‍സിഐക്കു വേണ്ടി ഹാജരായ എം.പി ഗംഗാധരന്‍ തിരഞ്ഞെടുപ്പുകമ്മീഷനെ ബോധിപ്പിച്ചു. അതുകൊണ്ട് എന്‍സിഐക്ക് ആ പേരുപയോഗിക്കാന്‍ അനുവാദം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇരുവരുടേയും വാദം കേട്ട ശേഷം കോണ്‍ഗ്രസ് വക്താവിന്റെ വാദം തിരഞ്ഞെടുപ്പുകമ്മീഷന്‍ അംഗീകരിക്കുകയായിരുന്നു.












Click it and Unblock the Notifications