സ്വാശ്രയ പ്രശ്നത്തില്‍ നിയമനിര്‍മാണത്തെ പിന്തുണക്കും
തിരുവനന്തപുരം: സ്വാശ്രയ കോളജ് പ്രശ്നത്തില്‍ സുപ്രീംകോടതി വിധിയെ മറികടക്കാനുള്ള നിയമനിര്‍മാണത്തെ പിന്തുണക്കാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായി. സ്വാശ്രയ പ്രശ്നത്തിലും സുനാമി ഫണ്ട് വിനിയോഗ പ്രശ്നത്തിലും സമവായമുണ്ടാക്കാനാണ് മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചത്.
എന്നാല്‍ സുനാമി ഫണ്ട് വിനിയോഗിച്ചതിനെക്കുറിച്ചുള്ള സര്‍ക്കാര്‍ വിശദീകരണത്തില്‍ പ്രതിപക്ഷം തൃപ്തരായില്ല. കൃത്യമായ കണക്കു കാണിക്കാന്‍ സര്‍ക്കാരിനായില്ലെന്ന് യോഗശേഷം പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു. സര്‍ക്കാരിന്റെ ഫണ്ട് വിനിയോഗക്കണക്ക് ശരിയല്ല. ഫണ്ടിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി ഉറപ്പുപാലിച്ചില്ലെന്നും വി.എസ് പറഞ്ഞു.












Click it and Unblock the Notifications