പെറുവിയന്‍ യാത്രാവിമാനം തകര്‍ന്ന് 70 മരണം
ലിമ: പെറുവിയന്‍ യാത്രാവിമാനം കൊടുങ്കാറ്റില്‍ പെട്ട് തകര്‍ന്ന് 70 പേര്‍ മരിച്ചു. വിമാനത്തിലുണ്ടായിരുന്ന മറ്റ് 20ലേറെ യാത്രക്കാരും ഏഴ് വിമാനജോലിക്കാരും രക്ഷപ്പെട്ടതായാണ് സൂചന. 100 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
ലിമയിലെ പുക്കാല്‍പ്പ വിമാനത്താവളത്തെ ലക്ഷ്യമാക്കി വന്ന താന്‍സ് എയര്‍വൈന്‍സിന്റെ ബോയിംഗ് 737-200 വിമാനമാണ് ഇവിടെ നിന്നും 4.8 കിലോമീറ്റര്‍ അകലെയായി റോഡരികില്‍ തകര്‍ന്നുവീണതെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു. വിമാനം ലാന്‍ഡ് ചെയ്യുന്നതിന് നിമിഷങ്ങള്‍ക്കു മുന്‍പ് കൊടുങ്കാറ്റുണ്ടായതാണ് അപകടകാരണമെന്ന് കരുതുന്നു.
1992നു ശേഷം അപകടത്തില്‍ പെടുന്ന താന്‍സ് എയര്‍വെയ്സിന്റെ ആറാമത്തെ വിമാനമാണിത്.
അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications