കൊച്ചിയില്‍ വജ്രാഭരണശാല വരുന്നു
കൊച്ചി: കൊച്ചിയില്‍ വജ്രാഭരണങ്ങള്‍ക്കു മാത്രമായി ഒരു ആഭരണശാല ആഗസ്ത് 28 മുതല്‍ പ്രവര്‍ത്തനം തുടങ്ങുന്നു. മുംബൈ ആസ്ഥാപമായ ട്രൂ ജുവല്‍ പ്രൈവറ്റ് ലിമിററഡാണ് കൊച്ചിയില്‍ വജ്രാഭരണ ഷോറൂം ആരംഭിക്കുന്നത്. ട്രൂ ജുവല്‍ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ വാണിദാസ് ബാലാജി വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
വജ്രാഭരണങ്ങള്‍ സാധാരണക്കാര്‍ക്കു കൂടി പ്രാപ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഷോറൂം കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നതെന്ന് വാണിദാസ് ബാലാജി പറഞ്ഞു. 1500 രൂപ മുതല്‍ 45000 രൂപ വരെയുള്ള വജ്രാഭരണങ്ങള്‍ ഇവിടെ ലഭിക്കും. നാലഞ്ചു വര്‍ഷം മുന്‍പു വരെ ആളുകള്‍ക്ക് വജ്രാഭരണങ്ങളോട് താല്‍പര്യം കുറവായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറി. ധാരാളം പേര്‍ ഇതിനെക്കുറിച്ച് അറിയാന്‍ താല്‍പര്യം കാണിക്കുന്നു.
മുംബൈ, ബാഗ്ലൂര്‍, ബറോഡ, ഗുജറാത്ത് എന്നിവിടങ്ങളിലെ തങ്ങളുടെ വജ്രാഭരണ ഷോറൂമുകള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു.
സൗത്ത് ആഫ്രിക്ക, ബോട്സ്വാസ, ആസ്ത്രേലിയ, അംഗോള, ബ്രസീല്‍, ഗാന എന്നിവിടങ്ങളില്‍ നിന്നാണ് വജ്രങ്ങള്‍ കൊണ്ടുവരുന്നതെന്ന് വാണിദാസ് ബാലാജി പറഞ്ഞു.












Click it and Unblock the Notifications