മുംബൈ ഡാന്‍സ് ബാറുകളില്‍ റെയ്ഡ്
മുംബൈ: പടിഞ്ഞാറന്‍ മുംബൈയിലെ ഡാന്‍സ് ബാറുകളില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 200ലേറെപ്പേരെ അറസ്റു ചെയ്തു. ഇവരില്‍ 90 പേര്‍ ഡാന്‍സ് ബാറിലെ നര്‍ത്തകികളാണ്.
പൊലീസിനു ലഭിച്ച സൂചനകളെത്തുടര്‍ന്ന് 12 ഡാന്‍സ് ബാറുകള്‍ റെയ്ഡ് ചെയ്തെങ്കിലും ആറു സ്ഥാപനങ്ങള്‍ മാത്രമെ നിയമങ്ങള്‍ തെറ്റിച്ചുപ്രവര്‍ത്തിക്കുന്നതായി കാണാന്‍ കഴിഞ്ഞുള്ളൂവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അരവിന്ദ്ര സെന്‍ഗനോട്ടര്‍ പറഞ്ഞു.
നര്‍ത്തകികള്‍ക്കു പുറമെ ഡാന്‍സ് ബാര്‍ ജോലിക്കാരും ഡാന്‍സ് ബാറിലെത്തിയവരും അറസ്റ് ചെയ്തവരില്‍ ഉള്‍പ്പെടുന്നു. ബോംബെ പൊലീസ് ആക്ട് അനുസരിച്ചാണ് ഇവരെ അറസ്റ് ചെയ്തിരിക്കുന്നത്.
മുംബൈയില്‍ ഡാന്‍സ് ബാറുകള്‍ നിരോധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.












Click it and Unblock the Notifications