ഗൗഹാട്ടിയില്‍ മണ്ണിടിച്ചിലില്‍ അഞ്ച് മരണം
ഗൗഹാട്ടി: ഗൗഹാട്ടിയില്‍ ആഗസ്ത് 24 ബുധനാഴ്ച മൂന്നു സ്ഥലങ്ങളിലുണ്ടായ മണ്ണിടിച്ചിലില്‍ ഒരു സ്ത്രീയും നാലു കുട്ടികളുമടക്കം അഞ്ചുപേര്‍ മരിച്ചു.
കനത്ത മഴയെ തുടര്‍ന്നാണ് ഫാത്താശില്‍ അംബാരി, മാലിഗോണ്‍, ശാന്തിപൂര്‍ എന്നിവിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് പാറ വീണ് ഗൗഹാട്ടിയിലെ പ്രശസ്തമായ കാമക്യ ക്ഷേത്രത്തിലേക്കുള്ള വഴി തടസപ്പെട്ടു.
ഫാത്താശില്‍ അംബാരിയില്‍ മൂന്നുകൂട്ടികള്‍ ജീവനോടെ മണ്ണിനടിയില്‍ പെടുകയായിരുന്നു. മാലിഗോണില്‍ ഒരു സ്ത്രീയും കുട്ടിയും മണ്ണിനടിയില്‍ പെട്ടു. ശാന്തിപൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഒരു കുട്ടിയെ കാണാതായിട്ടുണ്ട്.
മണ്ണിടിച്ചിലുണ്ടായ സ്ഥലങ്ങളില്‍ കൂടുതല്‍ പേര്‍ മണ്ണിനടിയില്‍ പെട്ടിട്ടുണ്ടാകുമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അപകടമുണ്ടായ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.












Click it and Unblock the Notifications