Get Updates
Get notified of breaking news, exclusive insights, and must-see stories!

അര്‍ജുന്‍ മുണ്ഡെ രാജിവക്കണം:മന്ത്രിമാര്‍

റാഞ്ചി: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ഡെ രാജി വയ്ക്കണമെന്ന് മന്ത്രിസഭയിലെ ഏഴംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇതോടെ ബിജെപി സംസ്ഥാനഘടകത്തിലെ പ്രശ്നങ്ങള്‍ രൂക്ഷമായി.

ഝാര്‍ഖണ്ഡ് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ ആഗസ്ത് 25 വ്യാഴാഴ്ച ദില്ലിയില്‍ സമ്മേളിക്കുന്നുണ്ട്. ബിജെപി ഒരു വലിയ പാര്‍ട്ടിയാണെന്നും അതുകൊണ്ട് തങ്ങളുടെ അഭിപ്രായങ്ങള്‍ ശ്രദ്ധിക്കണമെന്നും മന്ത്രിമാരില്‍ ഒരാളായ രമേശ് മുണ്ഡെ പറഞ്ഞു. ഏഴുമന്ത്രിമാര്‍ ഈ ആവശ്യം ഉന്നയിക്കുന്നതു കൊണ്ട് പ്രശ്നം ഗൗരവുള്ളതാണെന്ന കാര്യം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ പ്രശ്നങ്ങള്‍ ഒഴിവാക്കാനുളള ശ്രമത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഒരു പാര്‍ട്ടി കോര്‍ഡിനേഷന്‍ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. കോര്‍ഡിനേഷന്‍ കമ്മറ്റി രൂപീകരിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് അര്‍ജുന്‍ മുണ്ഡെ അറിയിച്ചിട്ടുണ്ട്.

നേരത്തെ മുതിര്‍ന്ന ബിജെപി നേതാവ് മുണ്ഡെയെ വിമര്‍ശിച്ചിരുന്നു. അടുത്തിടെ മന്ത്രിസഭയെ പിന്തുണക്കുന്ന അഞ്ച് സ്വതന്ത്ര എംഎല്‍എമാരും തങ്ങള്‍ മുണ്ഡെയുടെ ഭരണത്തില്‍ തൃപ്തരല്ലെന്ന് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+