സഭാപള്ളിതര്‍ക്കം: ഓര്‍ത്തോഡോക്സ് വിഭാഗം ചര്‍ച്ചകളില്‍ നിന്നും പിന്‍മാറി
കൊച്ചി: സഭാ തര്‍ക്കം പരിഹരിക്കുന്നതിനായി മന്ത്രിസഭാ ഉപസമിതി നടത്തുന്ന ചര്‍ച്ചകളില്‍ നിന്ന് ഓര്‍ത്തോക്സ് വിഭാഗം പിന്മാറി. ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചിട്ടുണ്ടെന്ന് പള്ളി വൈദികട്രസ്റി ഒ.തോമസ് പറഞ്ഞു.
ചര്‍ച്ചകള്‍ക്കുള്ള ഉപാധികള്‍ ലംഘിച്ച് യാക്കോബായ വിഭാഗം തര്‍ക്കത്തിലിരിക്കുന്ന ആലുവ തൃക്കുന്നത്ത് പള്ളിയായില്‍ കയറിയതില്‍ പ്രതിഷേധിച്ചാണ് ചര്‍ച്ചകളില്‍ നിന്നും പിന്‍മാറുന്നത്. മന്ത്രിസഭാ ഉപസമതിയും മുഖ്യമന്ത്രിയും ഇക്കാര്യത്തിലുളള സുപ്രീംകോടതി വിധിക്ക് വിരുദ്ധമായ നടപടികളാണ് യാക്കോബായ വിഭാഗത്തെ പിന്തുണക്കുന്നതു വഴി ചെയ്യുന്നതെന്നും ഓര്‍ത്തഡോക്സ് വിഭാഗം ആരോപിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി താനുള്‍പ്പെടുന്ന ഓര്‍ത്തഡോക്സ് വിഭാഗത്തെയാണ് ചര്‍ച്ചകളില്‍ പിന്തുണക്കുന്നതെന്ന് യാക്കോബായ വിഭാഗവും ആരോപണമുന്നയിച്ചിട്ടുണ്ട്.












Click it and Unblock the Notifications