എന്‍സിഐയുമായി ധാരണക്ക് തയ്യാര്‍: സിപിഐ
തിരുവനന്തപുരം: യുഡിഎഫിനെ തോല്‍പ്പിക്കാന്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എന്‍സിഐയുമായി ചില സ്ഥലങ്ങളില്‍ ധാരണയുണ്ടാക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പറഞ്ഞു. കെ.കരുണാകരന്റെ നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയുമായി ഒരു തൊട്ടുകൂടായ്മയും ഇല്ലെന്നും നീക്കുപോക്കുകള്‍ക്ക് സിപിഐ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐ സംസ്ഥാന നിര്‍വാഹക സമിതി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് വിട്ടവര്‍ക്കെല്ലാം ഇഷ്ടപ്രകാരം സ്ഥലമൊരുക്കുന്ന മുന്നണിയല്ല എല്‍ഡിഎഫ്. പ്രാദേശിക തലത്തില്‍ എന്‍സിഐയുമായി നീക്കു പോക്കിന് തയാറാകാമെന്ന ഇടതുമുന്നണി തീരുമാനത്തില്‍ തെറ്റില്ല.
അഭിപ്രായവ്യത്യാസങ്ങളെല്ലാം മാററിവച്ച് ഒറ്റക്കെട്ടായി ഇടതുമുന്നണി തിരഞ്ഞെടുപ്പില്‍ മത്സരിക്കും. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ ശക്തമായ ജനപ്രതിഷേധം ഉയരുമെന്നതിനാല്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പിന് ഏറെ രാഷ്ട്രീയപ്രാധാന്യമുണ്ട്.
രണ്ടു തവണ മത്സരിച്ചവര്‍ക്ക് തി രഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കില്ല. തിരുവനന്തപുരത്തെ ലോക്സഭാ ഉപതെരഞ്ഞെടുപ്പ് ഒക്ടോബറിലുണ്ടാകും. സമയത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയവും മറ്റ് കാര്യങ്ങളും സിപിഐ പൂര്‍ത്തിയാക്കും.
ഇടതുമുന്നണിയിലെ പാര്‍ട്ടികളില്‍ ചിലര്‍ ലയിക്കുന്നത് ആ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യമാണ്. എന്നാല്‍ ലയനത്തിന്റെ പേരില്‍ കൂടുതല്‍ ആനുകൂല്യങ്ങളൊന്നും ലഭിക്കില്ലെന്നും വെളിയം പറഞ്ഞു.












Click it and Unblock the Notifications