തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കണം: പിണറായി
തിരുവനന്തപുരം: പഞ്ചായത്ത് തിരഞ്ഞുെപ്പിന്റെ തീയതികള്‍ സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ആഗസ്ത് 24 ബുധനാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പു പ്രചാരണം 20ല്‍ നിന്നും 14 ദിവസമായി കുറച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നടപടിയെ പിണറായി വിമര്‍ശിച്ചു.
തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് ഇപ്പോഴും അവ്യക്തത നിലനില്‍ക്കുകയാണ്. തിരഞ്ഞെടുപ്പു കമ്മീഷന്റെ വില തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. തിരഞ്ഞെടുപ്പിനെ ഭയപ്പെടുന്നതു കൊണ്ട് തിരഞ്ഞെടുപ്പു വൈകിക്കാന്‍ സര്‍ക്കാര്‍ മനപൂര്‍വം ശ്രമിക്കുകയാണ്. ജനങ്ങളെ അഭിമുഖീകരിക്കാന്‍ സര്‍ക്കാര്‍ ഭയക്കുന്നതു കൊണ്ടാണ് തിരഞ്ഞെടുപ്പു പ്രചരണദിവസങ്ങള്‍ വെട്ടിക്കുറച്ചത്. ഇത് ജനാധിപത്യത്തിനു ചേര്‍ന്നതല്ല. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമം.
ഇപ്പോള്‍ പറഞ്ഞ പ്രകാരം സപ്തംബര്‍ 29നും 30നും തിരഞ്ഞെടുപ്പു നടത്തിയാല്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നത് ഒക്ടോബര്‍ 1, 2 തീയതികളിലായിരിക്കു. തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങള്‍ അധികാരമേല്‍ക്കാന്‍ പിന്നെയും ചുരുങ്ങിയത് മൂന്നുദിവസമെങ്കിലും പിടിക്കും. ഈ ദിവസങ്ങളില്‍ പഞ്ചായത്ത് ഭരണം അഡ്മിനിസ്ട്രേറ്ററുടെ ചുമതലയിലാകും.
വാര്‍ഡ് വിഭജനം, വോട്ടേഴ്സ് ലിസ്റ് എന്നിവ സംബന്ധിച്ച പരാതി പരിഹരിക്കുവാന്‍ തിരഞ്ഞെടുപ്പുകമ്മീഷന് സര്‍ക്കാര്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കിയില്ലെന്നും പിണറായി ആരോപിച്ചു.












Click it and Unblock the Notifications