Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോക്ടര്‍മാരുമായി ചര്‍ച്ചയില്ല: മന്ത്രി

തിരുവനന്തപുരം: പണിമുടക്കില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഡോക്ടര്‍മാരുമായി ചര്‍ച്ചയ്ക്കില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. രാമചന്ദ്രന്‍ മാസ്റര്‍ അറിയിച്ചു.

രോഗികളെ ബുദ്ധിമുട്ടിപ്പിക്കുന്ന ഈ സമരം അനാവശ്യമാണ്. സമരത്തിന് യാതൊരു ന്യായീകരണവുമില്ല.

ചെര്‍ക്കളം അബ്ദുള്ള ഒരു ഡോക്ടറെ മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ് സമരം നടത്തുന്നത്. ഡോക്ടറുടെ പരാതി ലഭിച്ചയുടന്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്. പരാതി ലഭിച്ചാല്‍ ചെയ്യേണ്ട നടപടി സര്‍ക്കാര്‍ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. അതിനാല്‍ ചര്‍ച്ചയുടെ ആവശ്യമില്ല. അനാവശ്യമായ സമരത്തെ അംഗീകരിക്കാനുമാവില്ല. വ്യാഴാഴ്ച പണിമുടക്കിയ ഡോക്ടര്‍മാര്‍ക്ക് ഡയസ്നാണ്‍ ബാധകമാക്കും. വിശദ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ നടപടിയെടുക്കും.

സാധാരണ രോഗികളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം സമരങ്ങള്‍ വളരെ ഗൗരവമേറിയതാണ്. ഇതിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+