കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്ടര്‍മാരുടെ പണിമുടക്ക് പൂര്‍ണം

  • By Staff
Google Oneindia Malayalam News

കോഴിക്കോട്:മഞ്ചേശ്വരം ഗവ.ആസ്പത്രിയിലെ ഡോ.ജോസ് ഡിക്രൂസിനെ ചെര്‍ക്കുളം അബ്ദുള്ള എം.എല്‍.എ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ നടത്തുന്ന പണിമുക്ക് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു . കേരളാ ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.

സംസ്ഥാനത്തുടനീളം ആശുപത്രികളിലെ ഒപി വിഭാഗം നിശ്ചലമായി. ഭൂരിഭാഗം ആശുപത്രിയിലും ഡോക്ടര്‍മാര്‍ മാസ്റര്‍ റോളില്‍ ഒപ്പിട്ടിട്ടില്ല. എന്നാല്‍ അത്യാഹിത വിഭാഗത്തില്‍ സേവനങ്ങള്‍ ഡോക്ടര്‍മാര്‍ നല്‍കുന്നുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രയിലെ ഡോക്ടര്‍മാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നില്ല.

പണിമുടക്ക് വിവരം അറിയാതെ ആശുപത്രികളിലെത്തിയവര്‍ വലഞ്ഞു. സമരത്തിനെതിരെ എസ്മ പ്രയോഗിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റുകളൊന്നും ഉണ്ടായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഡോക്ടര്‍മാര്‍ ആരും ജോലിക്ക് ഔദ്യോഗികമായി ഹാജരായിട്ടില്ലെങ്കിലും ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒയുടെ നിര്‍ദ്ദേശ പ്രകാരം ചില ഡോക്ടര്‍മാര്‍ ആശുപത്രികളിലുണ്ട്. സമരത്തോട് അനുബന്ധിച്ച് കെ.ജിഎംഒഎ നടപ്പാക്കുന്ന ബദല്‍ സംവിധാനമാണിത്.

സംസ്ഥാനത്തുടനീളം 24 മണിക്കൂര്‍ സമരത്തിനാണ് അസോസിയേഷന്‍ ആഹ്വാനം ചെയ്തത്. കാസര്‍ഗോഡ് സമരം അനിശ്ചിതകാലത്തേക്ക് നീളുമെന്ന് കെജിഎംഒഎ അറിയിച്ചിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യവകുപ്പുന്ത്രി കെ.കെ രാമചന്ദ്രന്‍ മാസ്റര്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X