കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎല്‍എ ഡോക്ടറെ മര്‍ദിച്ചു; ഡോക്ടര്‍മാര്‍ വ്യാഴാഴ്ച പണിമുടക്കുന്നു

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: മഞ്ചേശ്വരം ഗവണ്‍മെന്റ് ആശുപത്രിയിലെ ഡോ.ജോസ് ഡിക്രൂസിനെ ചെര്‍ക്കുളം അബ്ദുള്ള എംഎല്‍എ മര്‍ദ്ദിച്ചതായി പരാതി. സംഭവത്തില്‍ പ്രതിഷേധിച്ച് പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ ആഗസ്ത് 25 വ്യാഴാഴ്ച പണിമുടക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പണിമുടക്കുന്ന ഡോക്ടര്‍മര്‍ക്കെതിരെ എസ്മ പ്രയോഗിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ രാമചന്ദ്രന്‍ മാസ്റര്‍ അറിയിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച രാത്രി തന്നെ കാസര്‍ഗോഡ് ഡോക്ടര്‍മാര്‍ പണിമുടക്ക് തുടങ്ങി. സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ കാസര്‍കോട് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. ഡോ.ജോസ് ഡിക്രൂസിന്റെ പരാതിയില്‍ ചെര്‍ക്കളം അബ്ദുള്ള എം.എല്‍.എയ്ക്കും കണ്ടാലറിയാവുന്ന 3പേര്‍ക്കുമെതിരെ മഞ്ചേശ്വരം എസ്.ഐ എന്‍.കെ.സുരേന്ദ്രന്‍ കേസ്സെടുത്തു

ബുധനാഴ്ച ഉച്ചയ്ക് 2.30ന് മഞ്ചേശ്വരം റസ്റ് ഹൗസിലാണ് സംഭവം നടന്നത്. ഗസ്റ് ഹൗസിലെത്തി കാണണമെന്ന് മഞ്ചേശ്വരം ഗ്രാമപ്പഞ്ചായത്ത് ഓഫീസിലെ ഒരു പ്യൂണ്‍ മുഖേന എംഎല്‍എ തന്നെ അറിയിച്ചതായും അതുപ്രകാരം റസ്റ് ഹൗസില്‍ എത്തിയതെന്നും പരാതിയില്‍ ഡിക്രൂസ് പറയുന്നു. എംഎല്‍എ ഉറങ്ങുകയാണെന്നും കാത്തിരിക്കണമെന്നും പുറത്തുണ്ടായിരുന്ന ചിലര്‍ ആവശ്യപ്പെട്ടു. ഉറങ്ങിയെഴുന്നേറ്റ ചെര്‍ക്കളം തന്നെ മുറിയില്‍ വിളിച്ച് ശകാരിച്ചു. തെറി പറയുകയും ചെയ്തു. ഡോക്ടര്‍ക്കെതിരെ തനിക്ക് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഈ മാസം 30ന് മുമ്പ് ഇവിടം വിടണമെന്നും ആവശ്യപ്പെട്ടു. താന്‍ ഗവണ്‍മെന്റ് ജീവനക്കാരനാണെന്നും സ്ഥലം മാറ്റേണ്ടത് സര്‍ക്കാറാണെന്നും മറുപടി പറഞ്ഞപ്പോള്‍ വാതിലടച്ച് കരണത്തും കഴുത്തിലും അടിക്കുകയുമായിരുന്നെന്ന് പരാതിയില്‍ പറയുന്നു. മുറിയില്‍ നിന്ന് ഇറങ്ങി ഓടിയ തന്നെ പുറത്തുള്ള മൂന്നുപേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായു പരാതിയില്‍ പറയുന്നു.

എന്നാല്‍ മഞ്ചേശ്വരം ഗവ.ആശുപത്രിയിലെത്തുന്ന രോഗികളോട് മോശമായ രീതിയില്‍ പെരുമാറുന്നതായി പരാതികള്‍ കിട്ടിയതിനെ തുടര്‍ന്നാണ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ജോസ്ഡിക്രൂസിനെ റസ്തൗസിലേക്ക് വിളിപ്പിച്ചതെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ചെര്‍ക്കളം പറഞ്ഞു. മഞ്ചേശ്വരത്തെ ആരോഗ്യ വികസന പ്രശ്നങ്ങളുമായി ഒരു തരത്തിലും ഡോക്ടര്‍ സഹകരിക്കുന്നില്ല. ഈ കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ തന്നോട് തട്ടിക്കയറുകയാണ് ഡോക്ടര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X