എന്‍സിഐ ഇന്ദിര കോണ്‍ഗ്രസ് ഡെമോക്രാറ്റിക് ആകും
ദില്ലി: എന്‍സിഐക്ക് ഇന്ദിരാ കോണ്‍ഗ്രസ് ഡെമോക്രാറ്റിക് എന്ന പുതിയ പേര് അനുവദിക്കണമെന്ന് മുന്നണിനേതാവ് ടി.എം ജേക്കബ്ബ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടു.
പേരുമാറ്റം സംബന്ധിച്ച് വിവരങ്ങല്‍ കൈകാര്യം ചെയ്യുന്ന ഡെപ്യൂട്ടി തിരഞ്ഞെടുപ്പുകമ്മീഷണര്‍ ആര്‍.ബാലകൃഷ്ണനു മുന്‍പാകെയാണ് ജേക്കബ്ബ് ഈ ആവശ്യമുന്നയിച്ചത്. ഇന്ദിര എന്ന പേര് ഒഴിവാക്കാനാവില്ലെന്ന് ജേക്കബ്ബ് തിര.കമ്മീഷന്‍ മുന്‍പാകെ അറിയിച്ചു. ഇതു സംബന്ധിച്ച തീരുമാനം ആഗസ്ത് 26 വെള്ളിയാഴ്ച തന്നെ ഉണ്ടാകുമെന്നാണ് സൂചന. ഇന്ദിര കോണ്‍ഗ്രസ് ഡെമോക്രാററിക് എന്ന പേര് തിരഞ്ഞെടുപ്പു കമ്മീഷന്‍ അനുവദിക്കുമെന്നാണ് സൂചനകള്‍.
കേരള കോണ്‍ഗ്രസ് ജെ എന്‍സിആയില്‍ ലയിച്ച ശേഷം ഇതാദ്യമായാണ് പാര്‍ട്ടി സംബന്ധമായി ആവശ്യത്തിന് ജേക്കബ്ബ് ദില്ലിയിലെത്തുന്നത്. ഇതിനായി ആഗസ്ത് 24 ബുധനാഴ്ച തന്നെ ജേക്കബ്ബ് ദില്ലിയിലെത്തിയെങ്കിലും വ്യാഴാഴ്ചയാണ് തിരഞ്ഞെടുപ്പു കമ്മീഷനു മുന്നില്‍ എത്തിയത്.
പേരില്‍ നിന്നും നാഷണല്‍ കോണ്‍ഗ്രസ് ഒഴിവാക്കണമെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ എന്‍സിഐയോട് ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications