വോട്ടര്‍ പട്ടികയില്‍ അപാകത:യുഡിഎഫ്
കണ്ണൂര്‍: ജില്ലയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിനുളള വാര്‍ഡ് വിഭജനം അശാസ്ത്രീയമാണെന്നും വോട്ടര്‍ പട്ടികയില്‍ അപാകതകളുണ്ടെന്നു ജില്ലാകോണ്‍ഗ്രസ് പ്രസിഡന്റ് സണ്ണി ജോസഫ്, ഐയുഎംഎല്‍ ജില്ലാ പ്രസിഡന്റ് വി.കെ അബ്ദുള്‍ ഖാദര്‍ മൗലവി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വാര്‍ഡ് വിഭജനത്തിലും വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിലും തിരഞ്ഞെടുപ്പുകമ്മീഷനും സിപിഎം അനുഭാവികളായ ചില ഉദ്യോഗസ്ഥരും പക്ഷഭേദം കാണിച്ചിട്ടുണ്ട്.
അപാകതകളെക്കുറിച്ച് യുഡിഎഫ് നേതാക്കള്‍ പരാതിപ്പെട്ടെങ്കിലും തിരഞ്ഞെടുപ്പു കമ്മീഷന്‍ അത് ഗൗരവമായെടുത്തില്ല. അഞ്ചുപേരടങ്ങിയ കമ്മറ്റിയാണ് വാര്‍ഡ് പുനര്‍നിര്‍ണയ കമ്മറ്റിയിലുണ്ടായിരുന്നതെങ്കിലും ഒരാള്‍ മാത്രമാണ് അഭിപ്രായങ്ങള്‍ കേട്ടത്. ഇതിനു ശേഷം അഞ്ചുപേര്‍ കൂടി തീരുമാനിച്ച് ഉത്തരവുണ്ടാക്കുകയായിരുന്നു. ഇത് സംശയത്തിനിട നല്‍കുന്നുണ്ട്.
അനര്‍ഹരായ പലരുടേയും പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും അര്‍ഹരായവരുടെ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. വോട്ടര്‍പട്ടികയുടെ അന്തിമരൂപം പ്രസിദ്ധീകരിക്കുകയോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുകയോ ചെയ്തിട്ടില്ല.
ഇത്തരം പ്രശ്നങ്ങളുന്നയിച്ച് ആഗസ്ത് 29ന് കളക്ടറേറ്റിനു മുന്നില്‍ യുഡിഎഫ് ജില്ലാകമ്മറ്റി ധര്‍ണ നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു












Click it and Unblock the Notifications