ഇടമലയാര്‍: വി.എസിന്റെ ഹര്‍ജി സുപ്രീംകോടതി സ്വീകരിച്ചു
ദില്ലി: ഇടമലയാര്‍ കേസില്‍ മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള ഉള്‍പ്പടെയുള്ള പ്രതികളെ വെറുതെവിട്ട ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജിയില്‍ എതിര്‍കക്ഷിക്ക് നോട്ടീസയക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനാണ് ഇതു സംബന്ധിച്ച ഹര്‍ജി സുപ്രീംകോടതിയില്‍ നല്‍കിയത്.
ബാലകൃഷ്ണപിള്ളയ്ക്ക് പുറമേ ഇടമലയാര്‍ ആരോപണവുമായി ബന്ധപ്പെട്ട കരാറുകാരന്റെ സഹായി പി.കെ. സജീവന്‍, വൈദ്യുത ബോര്‍ഡ് ഉദ്യോഗസ്ഥനായിരുന്ന രാമഭദ്രന്‍ എന്നിവരെയാണ് വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെയാണ് വി.എസ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഇടമലയാര്‍ പദ്ധതി ക്രമക്കേടിലൂടെ സംസ്ഥാന സര്‍ക്കാരിന് രണ്ടു കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് കേസ്. ഇത് സംബന്ധിച്ച വിചാരണ പൂര്‍ത്തിയാക്കിയ പ്രത്യേക കോടതി പിള്ളയ്ക്ക് നാലു കൊല്ലത്തെ കഠിന തടവ് വിധിച്ചിരുന്നു. ഇതാണ് ഹൈക്കോടതി റദ്ദാക്കിയത്.
ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു. ഇത് സര്‍ക്കാര്‍ ചെവിക്കൊള്ളാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് സുപ്രീംകോടതിയെ സമീപിച്ചത്.












Click it and Unblock the Notifications