ബീഹാറില്‍ നവം.22ന് മുന്‍പ് നിയമസഭാ തിരഞ്ഞെടുപ്പ്
ചെന്നൈ: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് നവംബര്‍ 22ന് മുന്‍പ് നടക്കും. കേന്ദ്ര തിരഞ്ഞെടുപ്പുകമ്മീഷണര്‍ എന്‍.ഗോപാലസ്വാമി അറിയിച്ചതാണ് ഇക്കാര്യം. ചെന്നൈ വിമാനത്താവളത്തില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബീഹാറില്‍ നിയമസഭാ തിരഞ്ഞടുപ്പ് നവംബര്‍ 22ന് മുന്‍പു നടത്താനാണ് തിരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനം. ഇക്കാര്യത്തില്‍ കൂടുതലൊന്നും പറയാനില്ല.
തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പു പട്ടികയില്‍ കള്ളവോട്ടര്‍മാരുടെ പേര് വന്നതിനെക്കുറിച്ച് അന്വേഷിച്ച തിരഞ്ഞെടുപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പുകമ്മീഷന്‍ പരിശോധിച്ചു വരികയാണ്. ഇതിനുത്തരവാദികളാരായാലും അവരെ ശിക്ഷിക്കുമെന്ന് തിരഞ്ഞെടുപ്പു കമ്മീഷണര്‍ അറിയിച്ചു.












Click it and Unblock the Notifications