ജയക്കെതിരായ അനധികൃത സ്വത്തുകേസ് ഒക്ടോ.10ലേക്ക് മാറ്റി
ബാംഗ്ലൂര്‍: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്കെതിരായ അനധികൃത സ്വത്തുകേസിലെ വാദം പ്രത്യേക കോടതി ഒക്ടോബര്ഡ 10ലേക്കു മാറ്റി. ഈ കേസിലെ തുടര്‍നടപടികള്‍ സ്റേ ചെയ്തു കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണിത്.
ജയലളിതക്കെതിരായ അനധികൃത സ്വത്തുകേസും ലണ്ടന്‍ ഹോട്ടല്‍ കേസും ഒന്നായി പരിഗണിക്കാന്‍ ജയ സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രത്യേകകോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ പ്രത്യേക കോടതി നടപടികള്‍ സ്റേ ചെയ്ത് ഉത്തരവുണ്ടായിരുന്നു. ഈ കേസ് സുപ്രീംകോടതി ഒക്ടോബര്‍ മൂന്നിനാണ് പരിഗണിക്കുക.
തങ്ങളെ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന ജയലളിത, ശശികല, വി.എന്‍ സുധാകരന്‍, ഇളവരശി, ടി.ടി.കെ ദിനകരന്‍ എന്നിവരുടെ ആവശ്യമംഗീകരിച്ച പ്രത്യേകകോടതി ജസ്റിസ് എ.എസ് പച്ചാപുരെ കേസ് ഒക്ടോബര്‍ 10ലേക്കു മാറ്റി ഉത്തരവിടുകയായിരുന്നു.












Click it and Unblock the Notifications