കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നദികള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തണം

  • By Staff
Google Oneindia Malayalam News

കോയമ്പത്തൂര്‍: നദികള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിനെക്കുറിച്ച് കേരളവുമായി ചര്‍ച്ച നടത്തണമെന്ന ദളിത് പാര്‍ട്ടിയായ പുതിയതമിഴകം തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയോട് ആവശ്യപ്പെട്ടു. ഇരു സംസ്ഥാനങ്ങളിലേയും കര്‍ഷകര്‍ക്ക് ഇത് ഗുണം ചെയ്യുമെന്നും ജയലളിതക്ക് അയച്ച കത്തില്‍ പാര്‍ട്ടി പ്രസിഡന്റ് ഡോ.കെ.കൃഷ്ണസ്വാമി പറഞ്ഞു.

ദേശീയ നദീബന്ധന കരാര്‍ നടപ്പാക്കാന്‍ ഏറെ സമയമെടുക്കും. അതുകൊണ്ട് ത്രിതല ധാരണയിലൂടെ അയല്‍സംസ്ഥാന നദികളുമായി തമിഴ്നാട്ടിലെ നദികളെ ബന്ധിപ്പിക്കാന്‍ മുന്‍കയ്യെടുക്കണം.

കേരളം, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ നദികളുമായി തമിഴ്നാട്ടിലെ നദികളെ ബന്ധിപ്പിക്കാന്‍ സാധിക്കും. ഇതിനുള്ള പ്രാരംഭ നടപടിയെന്നോണം കേരളത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തികളിലൂടെ ഒഴുകുന്ന നദികളുമായി തമിഴ്നാട്ടിലെ നദികളെ ബന്ധിപ്പിക്കണം. ഇതിനായി കേരള സര്‍ക്കാരുമായി ചര്‍ച്ച നടത്തി ധാരണയിലെത്തണമെന്നും കൃഷ്ണസ്വാമി ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X