Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ നിരക്കില്‍ ബോണസ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ നിരക്കില്‍ ഇത്തവണയും ബോണസ്, ഉത്സവബത്ത എന്നിവ നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

പരമാവധി ബോണസ് 2500 രൂപയും ഉത്സവബത്ത 1000 രൂപയുമാണ്. മാര്‍ച്ച് 31ന് ശമ്പളം 5000 രൂപ കവിയാത്തവര്‍ക്കാണ് 2500 രൂപ ബോണസായി ലഭിക്കുക. 5000 രൂപക്കു മുകളില്‍ ശമ്പളമുള്ളവര്‍ക്ക് ഉത്സവബത്ത മാത്രമെ ലഭിക്കുകയുള്ളൂ. ബോണസും ഉത്സവബത്തയും സെപ്റ്റംബര്‍ ആറു മുതല്‍ വിതരണം ചെയ്യും.

അടിസ്ഥാന ശമ്പളം, പേഴ്സണല്‍ പേ, സ്പെഷല്‍ അലവന്‍സ്, പേഴ്സണല്‍ അലവന്‍സ് എന്നിവ മൊത്തശമ്പളത്തിന് കണക്കാക്കും. ഇടക്കാലാശ്വാസം പരിഗണിക്കില്ല.

2004 ഒക്ടോബര്‍ ഒന്നിനു ശേഷം നിയമനം ലഭിച്ചവര്‍ക്കും നാലാം ഓണത്തിനു മുന്‍പ് സര്‍വീസില്‍ ചേരുന്നവര്‍ക്കും പ്രത്യേക ഉത്സവബത്തക്ക് അര്‍ഹതയുണ്ട്.

കാഷ്വല്‍ തൊഴിലാളികള്‍, പാര്‍ട്ട്ടൈം ജീവനക്കാര്‍ മുതലായവര്‍ക്ക് 400 രൂപ പ്രത്യേക ഉത്സവബത്ത നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+