Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസര്‍ഗോഡ് ഡോക്ടര്‍മാര്‍ സമരം തുടരുന്നു

കാസര്‍ഗോഡ്: ഡോക്ടറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ സമരം തുടരുന്നതിനാല്‍ ആഗസ്ത് 26 വെള്ളിയാഴ്ചയും ആശുപതികളുടെ പവര്‍ത്തനം സ്തംഭിച്ചു.

ഔട്ട്പേഷ്യന്റ് വിഭാഗങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ല. എന്നാല്‍ അടിയന്തിരമായ കേസുകള്‍ ഡോക്ടര്‍മാര്‍ കൈകാര്യം ചെയ്യുന്നുണ്ട്. ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് സമരം കൂടുതലായും ബാധിച്ചിരിക്കുന്നത്.

കാസര്‍ഗോഡ് ജില്ലാ ആശുപത്രിയിലെ ഡോ.ജോസ് ഡിക്രൂസിനെ മര്‍ദിച്ച ചെര്‍ക്കളം അബ്ദുള്ള എംഎല്‍എക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് ഡോക്ടര്‍മാര്‍ പണിമുടക്കുന്നത്. നടപടിയെടുത്തില്ലെങ്കില്‍ പണിമുടക്ക് തുടരുമെന്ന് ഡോക്ടര്‍മാരുടെ സംഘടന മുന്നറിപ്പു നല്‍കിയിട്ടുണ്ട്.

ഇതിനിടെ പണിമുടക്കുന്ന സംഘടനകളുമായി ചര്‍ച്ച നടത്തി ജില്ലാകളക്ടര്‍ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പിന് അയച്ചുകൊടുത്തു.

ഡോക്ടറെ മര്‍ദിച്ചതില്‍ പ്രതിഷേധിക്കാന്‍ മഞ്ചേശ്വരത്ത് എല്‍ഡിഎഫ് യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+