ഐഎഫ്ഡിപി പിരിച്ചുവിട്ടു: തോമസ് വിഭാഗം ജോസഫ് ഗ്രൂപ്പിലേക്ക്
കൊച്ചി: പി.സി തോമസിന്റെ നേതൃത്വത്തിലുള്ള ഐഫ്ഡിപി പിരിച്ചുവിട്ടു. പി.സി തോമസിന്റെ നേതൃത്വത്തിലുള്ള വിഭാഗം കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ ലയിക്കും.കൊച്ചിയില്‍ ആഗസ്ത് 26 വെള്ളിയാഴ്ച ചേര്‍ന്ന യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
ജോസഫ് ഗ്രൂപ്പുമായി ലയിക്കുന്നതു സംബന്ധിച്ച് ഐഎഫ്ഡിപി അണികള്‍ക്കിടയില്‍ എതിര്‍പ്പുകളുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജില്ലാ നേതാക്കന്മാരില്‍ പലരും ലയന നീക്കത്തോട് പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
എന്നാല്‍ ലയനതീരുമാനത്തില്‍ നിന്നും പിന്നോക്കം പോവില്ലെന്ന നിലപാടിലായിരുന്നു പി.സി തോമസ്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി പിരിച്ചുവിട്ടത്.
ഇടതുമുന്നണിയില്‍ ചേരുന്നതിന്റെ ഭാഗമായാണ് ബിജെപി അനുകൂലനിലപാട് സ്വീകരിച്ചിരുന്ന തോമസ് ജോസഫ് ഗ്രൂപ്പില്‍ ചേരുന്നത്.


Click it and Unblock the Notifications