കൊച്ചിയില്‍ സ്വകാര്യബസ് സമരം പൂര്‍ണം
കൊച്ചി: ബസ് ജീവനക്കാരെ അറസ്റു ചെയ്തതില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ സ്വകാര്യബസുകള്‍ ആഗസ്ത് 26 വെള്ളിയാഴ്ച നടത്തുന്ന പണിമുടക്ക് പൂര്‍ണം.
യാത്രക്ക് സ്വകാര്യബസുകളെ ആശ്രയിക്കുന്ന വിദ്യാര്‍ത്ഥികളും ഓഫീസ് ജീവനക്കാരും ലക്ഷ്യസ്ഥാനത്തെത്താന്‍ ഏറെ ബുദ്ധിമുട്ടി. വാനുകളും ജീപ്പുകളും മിനിബസുകളും സമാന്തര സര്‍വീസ് നടത്തുന്നുണ്ടെങ്കിലും യാത്രാക്ലേശത്തിന് പരിഹാരമായില്ല. ബസ് സമരം പ്രമാണിച്ച് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകളൊന്നും തന്നെ ഏര്‍പ്പെടുത്തിയിരുന്നില്ല. ഡീസന്‍ ക്ഷാമം മൂലം സ്ഥിരമായി ഓടുന്ന പല കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് നിര്‍ത്തിവച്ചതും യാത്രാക്ലേശം വര്‍ദ്ധിപ്പിച്ചു.
എഐടിയുസിയുടെ കീഴിലുള്ള സ്വകാര്യബസ് തൊഴിലാളി യൂണിയനാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.
ബസ് സമയക്രമത്തെപ്പറ്റി ആഗസ്ത് 25 വ്യാഴാഴ്ച ചര്‍ച്ച നടന്നുകൊണ്ടിരുന്ന ഹാളിലേക്ക് തള്ളിക്കയറിയതിനെ തുടര്‍ന്ന് ജില്ലാ യൂണിയന്‍ സെക്രട്ടറി അടക്കമുള്ളവരെ പൊലീസ് അറസ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് സ്വകാര്യബസുകള്‍ പണിമുടക്കുന്നത്.












Click it and Unblock the Notifications