രമേശിന് മൊട്ടയടിക്കേണ്ടി വരും: മുരളി
തിരുവനന്തപുരം: എന്‍സിഐ തല മുണ്ഡനം ചെയ്ത അവസ്ഥയിലാണെന്നു പറയുന്ന രമേശ് ചെന്നിത്തലക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പു കഴിയുമ്പോള്‍ തല മൊട്ടയടിക്കേണ്ടി വരുമെന്ന് കെ.മുരളീധരന്‍. എന്‍സിഐയെപ്പറ്റിയുള്ള ചെന്നിത്തലയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റേയും വര്‍ഗീയ ശക്തികളുടേയും തോല്‍വി ഉറപ്പാക്കാന്‍ എന്തു വിട്ടുവീഴ്ചയും ചെയ്യും. എല്‍ഡിഎഫ് അടക്കമുള്ള കക്ഷികളുമായി പ്രാദേശിക തലത്തില്‍ ധാരണയുണ്ടാക്കും. പിന്തുണക്കുന്ന സ്ഥാനാര്‍ത്ഥിയുടെ ചിഹ്നവും പേരും പറഞ്ഞായിരിക്കും പ്രചാരണം. എന്നാല്‍ പാര്‍ട്ടിക്ക് പ്രത്യേക പ്രകടനപത്രികയും മറ്റ് തിരഞ്ഞെടുപ്പു സംവിധാനങ്ങളും ഉണ്ടായിരിക്കും. സെപ്റ്റംബര്‍ 10നകം തിരഞ്ഞെടുപ്പു പത്രിക പുറത്തിറക്കും.
പാര്‍ട്ടിയുടെ പേരിന്റെ കാര്യം സംബന്ധിച്ച ഉടനടി തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇന്ദിരയെന്നോ കോണ്‍ഗ്രസെന്നോ ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശമില്ല. കൊടിയുടെ കാര്യത്തില്‍ മാറ്റം നിര്‍ദേശിച്ചിട്ടുമില്ല. കൊടിയും പേരും കണ്ടിട്ടല്ലാ പ്രവര്‍ത്തകര്‍ പാര്‍ട്ടിയിലേക്കു വന്നതെന്നും മുരളി പറഞ്ഞു.












Click it and Unblock the Notifications