സര്‍ക്കാരിന്റെ വാര്‍ഷികം എന്‍സിഐ വഞ്ചനാദിനമായി ആചരിക്കും
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷിക ദിനമായ ആഗസ്ത് 31ന് എന്‍സിഐ കേരളത്തില്‍ വഞ്ചനാദിനമായി ആചരിക്കും. പാര്‍ട്ടി പ്രസിഡന്റ് കെ.മുരളീധരന്‍ അറിയിച്ചതാണ് ഇക്കാര്യം.
വഞ്ചനാദിനത്തോടനുബന്ധിച്ച് എല്ലാ പഞ്ചായത്തുകളിലും പൊതുസമ്മേളനങ്ങളും ടോര്‍ച്ച്ലൈറ്റ് കത്തിച്ച് പ്രതിഷേധമാര്‍ച്ചും നടത്തും.
യുഡിഎഫിനെ തോല്‍പ്പിക്കാന്‍ എല്ലാ പഞ്ചായത്തുകളിലും ഇടത്, മതേതരമുന്നണികളുമായി ധാരണയുണ്ടാക്കുന്നതിന്റെ ഭാഗമായി അഞ്ചംഗ കമ്മറ്റികള്‍ രൂപീകരിക്കും. ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി സംസ്ഥാനതലത്തിലും ഏകോപനകമ്മറ്റിയുണ്ടാക്കും. റിപ്പോര്‍ട്ടിനെപ്പറ്റി കെ.കരുണാകരന്‍, കെ.മുരളീധരന്‍, ടി.എം ജേക്കബ്ബ് എന്നിവരടങ്ങിയ ഉന്നതാധികാര കമ്മറ്റി അവസാനതീരുമാനമെടുക്കുമെന്നും മുരളി പറഞ്ഞു.












Click it and Unblock the Notifications