മൂന്നിലൊന്ന് പഞ്ചായത്തുകളില്‍ വനിതാപ്രസിഡന്റുമാര്‍
തിരുവനന്തപുരം: വരുന്ന തിരഞ്ഞെടുപ്പോടെ സംസ്ഥാനത്തെ 333 പഞ്ചായത്തുകള്‍ ഭരിക്കുക വനിതാപ്രസിഡന്റുമാരായിരിക്കും. ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പുകമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.
സംസ്ഥാനത്ത് ആകെ 999 പഞ്ചായത്തുകളാണ് ഉള്ളത്. ഇവയില്‍ മൂന്നിലൊന്നു വിഭാഗം വനിതകള്‍ക്കായി സംവരണം ചെയ്യുകയായിരുന്നു. ഇതില്‍ 33 എണ്ണം പട്ടികജാതിക്കാര്‍ക്കും നാലെണ്ണം പട്ടികവിഭാഗക്കാര്‍ക്കുമായിരിക്കും.
2000ല്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വനിതകള്‍ക്കായി സംവരണം ചെയ്തതില്‍ 40 സീറ്റുകള്‍ കൂടുതലാണ് ഇത്തവണ.
തിരഞ്ഞെടുപ്പുകമ്മീഷന്‍ നേരത്തെ പുറത്തിറക്കിയ പട്ടിക പ്രകാരം ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും മൂന്നിലൊന്ന് അധ്യക്ഷസ്ഥാന വനിതകള്‍ക്കായി സംവരണം ചെയ്തിരുന്നു. പുതിയ വിജ്ഞാപനപ്രകാരം 65 പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങള്‍ പട്ടികജാതി വിഭാഗത്തിനും ഏഴെണ്ണം പട്ടികവര്‍ഗവിഭാഗത്തിനുമാണ്.












Click it and Unblock the Notifications