Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനയില്‍ ഖനിയപകടത്തില്‍ 15 മരണം

ബെയ്ജിംഗ്: ചൈനയിലെ രെന്‍ഹ്വായിലെ ഒരു കല്‍ക്കരി ഖനിക്കുളളിലുണ്ടായ സ്ഫോടനത്തില്‍ 15 പേര്‍ മരിച്ചു. ഇവരെല്ലാവരും കൗമാരക്കാരാണ്.

സുലിന്‍വാന്‍ കല്‍ക്കരിഖനിയില്‍ ആഗസ്ത് 25 വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. പുതുതായി പ്രവര്‍ത്തനം തുടങ്ങിയ ഈ ഖനിക്കുള്ളില്‍ ഗ്യാസ് ചോര്‍ന്നാണ് സ്ഫോടനമുണ്ടായത്. 21 പേര്‍ സംഭവസമയത്ത് 21 ഖനിക്കുള്ളില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഇവരില്‍ രണ്ടുപേര്‍ സ്ഫോടനമുണ്ടായ ഉടനെ പുറത്തേക്കോടി രക്ഷപ്പെട്ടു. നാലുപേരെ രക്ഷാപ്രവര്‍ത്തകര്‍ എത്തിയാണ് രക്ഷപ്പെടുത്തിയത്. ആറു മൃതശരീരങ്ങളും ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ ഖനിയുടമക്കു വേണ്ടി പൊലീസ് തിരച്ചില്‍ നടത്തുന്നുണ്ട്. അപകടകാരണത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്.

ലോകത്തെ ഏറ്റവും വലിയ കല്‍ക്കരി ഉല്‍പാദകരായ ചൈനയില്‍ നിരവധി ഖനിയപകടങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ആഘസ്ത് എട്ടിന് 123ളം പേര്‍ പടിഞ്ഞാറന്‍ ചൈനയിലെ ഒരു ഖനിയില്‍ അകപ്പെട്ടിരുന്നു. ഇവരില്‍ ഇതുവരെ ഒരാളുടെ മൃതദേഹം മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+